തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയിൽ ആദ്യഘട്ട അപ്പീൽ പരിശോധനയ്ക്ക് ശേഷമുള്ള പട്ടിക പ്രസിദ്ധീകരിച്ചതായി തദ്ദേശ സ്വയം ഭരണ എക്സൈസ് മന്ത്രി എം. വി. ഗോവിന്ദൻ മാസ്റ്റർ അറിയിച്ചു. പുതിയ പട്ടികയിൽ 5,60,758 ഗുണഭോക്താക്കൾ ഇടം പിടിച്ചു.
എല്ലാ തദ്ദേശ സ്ഥാപനങ്ങളിലും പുതിയ കരട് പട്ടിക വെള്ളിയാഴ്ച മുതൽ പ്രദർശിപ്പിക്കുന്നുണ്ട്. വെബ്സൈറ്റിൽ ലോഗിൻ ചെയ്തും അപ്പീലിന്റെ സ്ഥിതി അറിയാനാകും. ആദ്യ അപ്പീലിലൂടെ 46,377 പേരാണ് പുതുതായി അർഹരായി തെരഞ്ഞെടുക്കപ്പെട്ടത്. രണ്ടാം ഘട്ട അപ്പീൽ ഓൺലൈനായി ജൂലൈ എട്ടുവരെ സമർപ്പിക്കാമെന്നും മന്ത്രി അറിയിച്ചു.
46,377പേർ കൂടി ലൈഫ് ഗുണഭോക്തൃ പട്ടികയിൽ
10:58 PM Jul 01, 2022 | Deepika.com