കണ്ണൂർ: ഉന്നത വിദ്യാഭ്യാസത്തിൽ വ്യത്യസ്തങ്ങളും ഗുണമേന്മയേറിയതുമായ ഓൺലൈൻ പഠനരീതി ആവിഷ്കരിച്ചു നടപ്പാക്കിയതിനു രാജ്യാന്തര ഏജൻസിയായ ക്യുഎസ്ഐ- ഗേജിന്റെ ഇ-ലീഡ് സർട്ടിഫിക്കറ്റ് (ഇ-ലേണിംഗ് എക്സലൻസ് ഫോർ അക്കഡേമിക് ഡിജിറ്റലൈസേഷൻ) ചെന്പേരി വിമൽജ്യോതി എൻജിനിയറിംഗ് കോളജിന് ലഭിച്ചു. യുകെ ആസ്ഥാനമായ ഇന്റർനാഷണൽ ഏജൻസിയാണു ലോകത്താകമാനമുള്ള വിദ്യാഭ്യാസസ്ഥാപനങ്ങളുടെ മികവ് വിലയിരുത്തി ഈ സർട്ടിഫിക്കറ്റ് നൽകുന്നത്.
രാജ്യത്തെ 12 എൻജിനിയറിംഗ് കോളജുകൾക്കാണ് ഈ അംഗീകാരം ലഭിച്ചത്. കേരളത്തിൽ ഈ അംഗീകാരം ലഭിച്ച ആദ്യത്തെ സ്ഥാപനമാണു വിമൽജ്യോതി. ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയിൽനിന്നു വിമൽജ്യോതി എൻജിനിയറിംഗ് കോളജിനുവേണ്ടി പ്രിൻസിപ്പൽ ഡോ. ബെന്നി ജോസഫ് സർട്ടിഫിക്കറ്റ് ഏറ്റുവാങ്ങി. തലശേരി അതിരൂപതയുടെ കീഴിലുള്ളതാണു വിമൽജ്യോതി എൻജിനിയറിംഗ് കോളജ്.
വിമൽജ്യോതി എൻജിനിയറിംഗ് കോളജിന് ആഗോള അംഗീകാരം
10:58 PM Jul 01, 2022 | Deepika.com