മാസപ്പിറവി കണ്ടു; ബക്രീദ് പത്തിന്
01:52 AM Jul 01, 2022 | Deepika.com
തിരുവനന്തപുരം: മാസപ്പിറവി കണ്ട സാഹചര്യത്തിൽ ബക്രീദ് ജൂലൈ പത്തിനാണെന്നു പാളയം ഇമാം ഡോ. വി.പി. സുഹൈബ് മൗലവി അറിയിച്ചു. പെരുമാതുറയിലും നെടുമങ്ങാട്ടും മാസപ്പിറവി ദൃശ്യമായ സാഹചര്യത്തിൽ ഇന്ന് ദുൽഹജ്ജ് ഒന്നായിരിക്കുമെന്ന് തിരുവനന്തപുരം വലിയ ഖാസി ചന്തിരൂർ വി.എം. അബ്ദുല്ലാ മൗലവി അറിയിച്ചു.