കൊച്ചി: എറണാകുളം സൗത്തിലെ ലോഡ്ജ് മുറിയില്‍ രണ്ടു പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ സെന്‍ട്രല്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
മയക്കുമരുന്നെന്നു സംശയിക്കുന്ന പൊടി പെണ്‍കുട്ടികള്‍ കഴിച്ചതായി പോലീസ് വ്യക്തമാക്കി. സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട ഒരു പെണ്‍കുട്ടി ഗുരുതരാവസ്ഥയില്‍ വെന്റിലേറ്ററിലാണ്. ഒപ്പമുണ്ടായിരുന്ന പെൺകുട്ടിയെ ബന്ധുക്കള്‍ക്കൊപ്പം വിട്ടു.
കോഴിക്കോട് സ്വദേശികളായ പെണ്‍കുട്ടികള്‍ ജോലിക്കായുള്ള അഭിമുഖത്തില്‍ പങ്കെടുക്കാന്‍ 27നാണ് എറണാകുളത്തെ ത്തിയത്. നഗരത്തിലെ ഒന്നിലധികം ലോഡ്ജുകളില്‍ ഇവര്‍ താമസിച്ചിട്ടുണ്ട്. ഇവരോടൊപ്പം മറ്റാരെങ്കിലും ഉണ്ടായിരുന്നോയെന്നും ആശുപത്രിയില്‍ എത്തിച്ചത് ആരെന്നും വ്യക്തമല്ല.
പെണ്‍കുട്ടികളെ അവശനിലയില്‍ കണ്ടെത്തിയ സംഭവം: അന്വേഷണം തുടങ്ങി
01:52 AM Jul 01, 2022 | Deepika.com