പാലക്കാട്: യൂത്ത് കോണ്ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ യുവചിന്തൻ ശിവിർ പാലക്കാട്ട് ഇന്ന് തുടങ്ങും. വാളയാർ അഹല്യ കാമ്പസിലാണ് ക്യാമ്പ്.
ക്യാമ്പ് എക്സിക്യൂട്ടീവ് ഇന്നു രാവിലെ ആരംഭിച്ച് മൂന്നിന് ഉച്ചയ്ക്കു സമാപിക്കും. നാളെ ഉച്ചകഴിഞ്ഞ് മൂന്നിന് കെപിസിസി അധ്യക്ഷൻ കെ. സുധാകരൻ എംപി ക്യാന്പ് ഉദ്ഘാടനം ചെയ്യും.
സംഘപരിവാർ ഫാസിസം ചെറുക്കുന്നതിനും കേരളത്തിലെ സിപിഎം സർക്കാരിന്റെ ജനദ്രോഹ നടപടികൾ അവസാനിപ്പിക്കുന്നതിനും ആശയം കൊണ്ട് പോരാടാൻ യുവാക്കളെ സജ്ജമാക്കുകയാണ് ക്യാന്പിന്റെ ലക്ഷ്യമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷൻ ഷാഫി പറമ്പിൽ എംഎൽഎ പറഞ്ഞു.
എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി, പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ, യൂത്ത് കോണ്ഗ്രസ് ദേശീയ അധ്യക്ഷൻ ബി.വി. ശ്രീനിവാസ്, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവരും പങ്കെടുക്കും.
യൂത്ത് കോൺഗ്രസ് യുവചിന്തൻ ശിവിർ ഇന്നു തുടങ്ങും
01:52 AM Jul 01, 2022 | Deepika.com