കൊച്ചി: സ്ത്രീധന പീഡനത്തെത്തുടര്‍ന്ന് വിസ്മയ ജീവനൊടുക്കിയ കേസില്‍ പ്രതിയായ ഭര്‍ത്താവ് എസ്. കിരണ്‍ കുമാര്‍ വിചാരണക്കോടതി വിധിച്ച ശിക്ഷക്കെതിരേ നല്കിയ അപ്പീല്‍ ഹൈക്കോടതിയില്‍ ഒരുമാസം കഴിഞ്ഞു പരിഗണിക്കാനായി മാറ്റി.
ജസ്റ്റീസ് ഡോ. കൗസര്‍ എടപ്പഗത്താണ് അപ്പീല്‍ പരിഗണിക്കുന്നത്. ശിക്ഷ സസ്പെന്‍ഡ് ചെയ്ത് ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുള്ള അപേക്ഷയും ഇതോടൊപ്പം നല്‍കിയിട്ടുണ്ട്.
വിസ്മയ കേസിലെ പ്രതിയുടെ അപ്പീല്‍ മാറ്റി
01:52 AM Jul 01, 2022 | Deepika.com