തിരുവനന്തപുരം: ഭൂപരിഷ്കരണം നിയമം കൃത്യമായി നടപ്പാക്കിയിരുന്നെങ്കിൽ ഭൂരഹിതരുടെ പ്രശ്നം പൂർണമായി പരിഹരിക്കപ്പെടുമായിരുന്നുവെന്നു മന്ത്രി കെ.രാധാകൃഷ്ണൻ.
ഈ നിയമ പ്രകാരം മിച്ചഭൂമി കൃത്യമായി കണ്ടെത്തിയിരുന്നു. എന്നാൽ കൃത്യമായ വിതരണം നടക്കാതെ പോയി. നിയമം നടപ്പാക്കിയപ്പോൾ ലഭിച്ച മിച്ചഭൂമി കൃത്യമായി വിതരണം ചെയ്തിരുന്നെങ്കിൽ ഭൂമിയുടെ കുറവ് ഇപ്പോൾ ഉണ്ടാകുമായിരുന്നില്ല. അങ്ങനെ നടന്നിരുന്നൂവെങ്കിൽ പട്ടികജാതി, ആദിവാസി, കർഷകത്തൊഴിലാളി തുടങ്ങിയ വിഭാഗങ്ങളുടെ ഭൂപ്രശ്നം ഇന്നും സഭയിൽ ചർച്ച ചെയ്യേണ്ടതായ സാഹചര്യം വരില്ലായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
ഭൂ പരിഷ്കരണ നിയമം കൃത്യമായി നടപ്പാക്കിയില്ല: മന്ത്രി കെ. രാധാകൃഷ്ണൻ
01:52 AM Jul 01, 2022 | Deepika.com