തിരുവനന്തപുരം: കേരളത്തിൽ ഏറ്റവും അധികം ചെലവാകുന്ന വ്യവസായം വിവാദ മാണെന്നു മന്ത്രി പി.രാജീവ്. നിയമസഭയിൽ ധനാഭ്യർഥന ചർച്ചകൾക്കു മറുപടി പറഞ്ഞു പ്രസംഗിക്കുകയായിരുന്നു മന്ത്രി.
കേരളം വ്യവസായങ്ങളുടെ ശവപ്പറന്പാണെന്ന പ്രതിപക്ഷ ആരോപണത്തിനും മന്ത്രി മറുപടി പറഞ്ഞു. കേരളം വ്യവസായത്തിനു പ്രചോദനം നൽകുന്ന മണ്ണാണ്. കേരളത്തിനു പരിമിതികളുണ്ട്. എന്നാൽ സാധ്യതകളുമുണ്ട്. കേരളത്തിന്റെ മനുഷ്യശക്തിയും കാലാവസ്ഥയും നമ്മുടെ സാധ്യതകളാണെന്നും മന്ത്രി പറഞ്ഞു.
വിവാദമാണ് മുഖ്യ വ്യവസായമെന്ന് മന്ത്രി രാജീവ്
01:15 AM Jul 01, 2022 | Deepika.com