പെരുമ്പാവൂർ: ആൺകുട്ടിയെ ലൈംഗികാതിക്രമത്തിന് വിധേയനാക്കിയ മദ്രസ അധ്യാപകനെ പെരുമ്പാവൂർ പോക്സോ കോടതി 67 വർഷം തടവിനും 65,000 പിഴയ്ക്കും ശിക്ഷിച്ചു. എരമല്ലൂർ നെല്ലിക്കുഴി ഇടയാലിൽ വീട്ടിൽ അലിയാറി (55) നെയാണ് ശിക്ഷിച്ചത്.
തടിയിട്ടപറമ്പ് പോലീസ് സ്റ്റേഷൻ പരിധിയിൽ 2020 ജനുവരി 19 നാണു സംഭവം. പരാതി ലഭിച്ച ഉടനെ അന്വേഷണം നടത്തി പ്രതിയെ അറസ്റ്റ് ചെയ്തു കുറ്റപത്രം സമർപ്പിച്ചു.
പോക്സോ: മദ്രസ അധ്യാപകന് 67 വർഷം തടവും പിഴയും
01:15 AM Jul 01, 2022 | Deepika.com