പീഡനം: പ്രതിക്ക് 20 വര്‍ഷം കഠിനതടവ്
01:15 AM Jul 01, 2022 | Deepika.com
കൊച്ചി: മാനസികവൈകല്യമുള്ള 15 വയസുകാരിയെ പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 1,75,000 രൂപ പിഴയും. തൃക്കരിയൂര് തങ്ങളം കരയില്‍ കാക്കനാട് വാവച്ചന്റെ മകന് ബേസിലിനെയാണ് (23) എറണാകുളം പോക്സോ കോടതി ജഡ്ജി കെ. സോമന് ശിക്ഷിച്ചത്. 2017 ജൂണിലായിരുന്നു കേസിനാസ്പദമായ സംഭവം.