മക്കളെ ഉപേക്ഷിച്ച് ഒളിച്ചോട്ടം: അറസ്റ്റിലായി
01:15 AM Jul 01, 2022 | Deepika.com
ആലുവ: പ്രായപൂർത്തിയാകാത്ത മക്കളെ ഉപേക്ഷിച്ച് ഒളിച്ചോടിയ വീട്ടമ്മയെയും കാമുകനെയും പോലീസ് പിടികൂടി. ആലുവ സ്വദേശിനിയും തൊടുപുഴ കാഞ്ഞാർ സ്വദേശിയുമാണ് ബാലനീതി നിയമപ്രകാരം അറസ്റ്റിലായത്. അറസ്റ്റിലായ സ്ത്രീക്ക് പ്രായപൂർത്തിയാകാത്ത മൂന്നു മക്കളും പുരുഷനു രണ്ട് കുട്ടികളുമാണുള്ളത്. ഇരുവരെയും കോടതി റിമാൻഡ് ചെയ്തു.