ആലുവ: ഷാർജ ഷെയ്ഖിനെ വിദേശകാര്യ മന്ത്രാലയം അറിയാതെ വഴിതെറ്റിച്ച് ക്ലിഫ് ഹൗസിൽ എത്തിച്ചെന്ന സ്വപ്ന സുരേഷിന്റെ ആരോപണം അതീവഗുരുതരമെന്നു കേന്ദ്രമന്ത്രി വി. മുരളീധരൻ. ഇക്കാര്യത്തിൽ ആരെങ്കിലും വിദേശകാര്യ വകുപ്പിനു പരാതി നൽകിയാൽ അന്വേഷിക്കുമെന്നും ആലുവ പാലസിൽ മാധ്യമ പ്രവർത്തകരോട് അദ്ദേഹം പറഞ്ഞു.
എംഇഎ അംഗീകരിച്ച യാത്രാ റൂട്ട് മറികടന്നിട്ടുണ്ടെങ്കിൽ അതു ഗുരുതരമായ സുരക്ഷാവീഴ്ചയും പ്രോട്ടോകോൾ ലംഘനവുമാണ്. എന്തുകൊണ്ടു വഴിമാറിയെന്ന് വ്യക്തമാക്കാൻ സർക്കാരിന് ബാധ്യതയുണ്ടെഅദ്ദേഹം പറഞ്ഞു.
ഷാർജ ഷെയ്ഖിനെ ക്ലിഫ് ഹൗസിൽ എത്തിച്ചെന്ന ആരോപണം അതീവ ഗുരുതരം: കേന്ദ്രമന്ത്രി വി. മുരളീധരൻ
01:14 AM Jul 01, 2022 | Deepika.com