സംസ്ഥാനത്ത് 4805 പേർക്കു കോവിഡ്
01:55 AM Jun 30, 2022 | Deepika.com
തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 4805 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു. ഏഴു പേർ കോവിഡ് ബാധിച്ചു മരിച്ചു. ആലപ്പുഴ, എറണാകുളം ജില്ലകളിലാണു കോവിഡ് രോഗികൾ കുടുതൽ. ഇരു ജില്ലകളിലും 985 പേർക്കു കോവിഡ് ബാധിച്ചതായാണു കണക്ക്. തൊട്ടുപിന്നാലെ തിരുവനന്തപുരമാണ്. 978 പേരാണു കോവിഡ് ബാധിതർ.