നെടുമ്പാശേരി: പാസ്പോർട്ടിൽ കൃത്രിമം കാണിച്ച് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളം വഴി ഷാർജയിലേക്ക് കടക്കാൻ ശ്രമിച്ച യാത്രക്കാരി പിടിയിലായി. ആന്ധ്ര സ്വദേശിനി ലക്ഷ്മിദേവി (48) യെയാണ് സുരക്ഷാ പരിശോധനയ്ക്കിടെ എമിഗ്രേഷൻ വിഭാഗം പിടികൂടിയത്.
ഇവരുടെ പാസ്പോർട്ടിൽനിന്ന് ഏതാനും പേജുകൾ കീറിമാറ്റി പുതിയ പേജുകൾ തുന്നിച്ചേർത്തിരിക്കുകയായിരുന്നു. ഏജന്റുവഴിയാണ് പാസ്പോർട്ടിൽ കൃത്രിമം കാട്ടിയതെന്ന് യാത്രക്കാരി മൊഴി നൽകി. ഇവരെ ക്രൈംബ്രാഞ്ചിന് കൈമാറി.
വ്യാജ പാസ്പോർട്ടുമായി യാത്രക്കാരി പിടിയിൽ
12:14 AM Jun 30, 2022 | Deepika.com