കൊച്ചി: ഗുരുവായൂര്‍ ക്ഷേത്രത്തിലെ നാലമ്പലത്തില്‍ പ്രവേശിക്കുന്നതിന് മാനേജിംഗ് കമ്മിറ്റി നിയന്ത്രണം ഏര്‍പ്പെടുത്തിയാല്‍ കമ്മിറ്റിയംഗങ്ങളോ അഡ്മിനിസ്ട്രേറ്ററോ ദേവസ്വം മുന്‍ ഉദ്യോഗസ്ഥരോ ഭക്തരുമടക്കം ആരും ഇതു ലംഘിക്കുന്നില്ലെന്നു ഉറപ്പാക്കണമെന്ന് ഹൈക്കോടതി.
കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ ഭക്തര്‍ക്ക് പ്രവേശനം വിലക്കിയിരുന്ന 2021 ഏപ്രില്‍ 14നു മുന്‍ അഡ്മിനിസ്ട്രേറ്റര്‍ എസ്.വി. സെസിര്, മാനേജിംഗ് കമ്മിറ്റിയംഗങ്ങളായ കെ. അജിത്ത്, കെ.വി. ഷാജി എന്നിവര്‍ നാലമ്പലത്തില്‍ പ്രവേശിച്ചു ദര്‍ശനം നടത്തിയ സംഭവത്തെത്തുടര്‍ന്ന് ഹൈക്കോടതി സ്വമേധയാ പരിഗണിച്ച ഹര്‍ജിയിലാണ് ഇക്കാര്യം പറഞ്ഞത്.
കോവിഡ് കാലത്ത് നിരോധനം ലംഘിച്ച് നാലമ്പലത്തിനുള്ളില്‍ കയറി ദര്‍ശനം നടത്തിയ സംഭവത്തില്‍ നടപടിയെടുക്കാത്ത മാനേജിംഗ് കമ്മിറ്റിയുടെ നിലപാട് വിലകുറഞ്ഞതായിപ്പോയെന്നും ഹൈക്കോടതി വിമര്‍ശിച്ചു. ജസ്റ്റീസ് അനില്‍ കെ. നരേന്ദ്രന്, ജസ്റ്റീസ് പി.ജി. അജിത് കുമാര്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
ഗുരുവായൂർ നാലമ്പലത്തിലെ നിയന്ത്രണം ലംഘിക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ഹൈക്കോടതി
12:14 AM Jun 30, 2022 | Deepika.com