കൊച്ചി: നടിയെ ആക്രമിച്ച കേസിലെ പ്രതി നടന് ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം എറണാകുളം അഡീഷണൽ സെഷന്‍സ് കോടതി തള്ളി. ഇതിനെതിരേ ഹൈക്കോടതിയെ സമീപിക്കുമെന്ന് പ്രോസിക്യൂഷന് വ്യക്തമാക്കി.
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ പുതിയ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും മറ്റൊരു കേസില്‍ കൂടി പ്രതിയാകുന്നത് ജാമ്യവ്യവസ്ഥയുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടത്.
തെളിവു നശിപ്പിക്കുന്നതിനോ സാക്ഷിയെ സ്വാധീനിക്കുന്നതിനോ ശ്രമിക്കരുതെന്ന വ്യവസ്ഥ ദിലീപ് ലംഘിച്ചെന്നു പ്രോസിക്യൂഷന് കോടതിയില്‍ ബോധിപ്പിച്ചു. ഇതിനു തെളിവായി പ്രോസിക്യൂഷന് രേഖകള്‍ ഹാജരാക്കിയിരുന്നെങ്കിലും ജാമ്യം റദ്ദാക്കുന്നതിന് ഇവ പോരെന്ന നിലപാടാണ് കോടതി സ്വീകരിച്ചത്.
ദിലീപിനു ജാമ്യത്തിൽ തുടരാം
01:38 AM Jun 29, 2022 | Deepika.com