തിരുവനന്തപുരം: സഭയ്ക്കുള്ളിലെ ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ ചിത്രീകരിച്ചു പുറത്തു മാധ്യമങ്ങൾക്കു നൽകിയ നടപടി ആവർത്തിച്ചാൽ അവകാശലംഘനത്തിനു നടപടിയെടുക്കുമെന്നു സ്പീക്കർ എം.ബി. രാജേഷ്.
കഴിഞ്ഞ ദിവസം പ്രതിപക്ഷത്തെ ചില അംഗങ്ങൾ സഭയിലെ ദൃശ്യങ്ങൾ പകർത്തി പുറത്തു മാധ്യമങ്ങൾക്കു നൽകിയെന്നും ഇവർക്കെതിരേ അവകാശലംഘനത്തിനു നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് മന്ത്രി സജി ചെറിയാൻ നൽകിയ പരാതി പരിശോധിച്ചു റൂളിംഗ് നൽകുകയായിരുന്നു സ്പീക്കർ.
പ്രതിപക്ഷാംഗങ്ങളെ കൂടാതെ ചില മാധ്യമപ്രവർത്തകരും ഇതുപോലെ ചിത്രീകരണം നടത്തിയതായി കണ്ടെത്തിയെന്നു സ്പീക്കർ റൂളിംഗിൽ പറഞ്ഞു. ഇതു തികച്ചും അപലപനീയമായ കാര്യമാണെന്നും സ്പീക്കർ പറഞ്ഞു.
സഭയിലെ ദൃശ്യങ്ങൾ ചിത്രീകരിച്ചതിനെതിരേ സ്പീക്കറുടെ റൂളിംഗ്
01:37 AM Jun 29, 2022 | Deepika.com