കൊച്ചി: നടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെ എറണാകുളത്തെ സ്വകാര്യ ഹോട്ടലുകളിലെത്തിച്ച് തെളിവെടുത്തു. പീഡനം നടന്നെന്നു പറയുന്ന കുണ്ടന്നൂരിലെയും കടവന്ത്രയിലെയും ഹോട്ടലുകളിലെത്തിച്ചായിരുന്നു തെളിവെടുപ്പ്.
തിങ്കളാഴ്ച അറസ്റ്റിലായ വിജയ് ബാബുവിനെ അന്നു ചോദ്യം ചെയ്തശേഷം ജാമ്യത്തിൽ വിട്ടിരുന്നു. എറണാകുളം സൗത്ത് പോലീസ് സ്റ്റേഷനില്‍ ചോദ്യം ചെയ്യലിനായി ഇന്നലെ വീണ്ടും ഹാജരായ പ്രതിയെ മൂന്നു മണിക്കൂര്‍ ചോദ്യം ചെയ്തശേഷമാണു തെളിവെടുപ്പിനു കൊണ്ടുപോയത്.
ജൂലൈ മൂന്നു വരെ രാവിലെ ഒമ്പതു മുതല്‍ വൈകിട്ട് ആറു വരെ വിജയ് ബാബുവിനെ ചോദ്യം ചെയ്യാൻ കോടതി പോലീസിന് അനുമതി നല്‍കിയിട്ടുണ്ട്. മൂന്നുവരെ എല്ലാദിവസവും വിജയ് ബാബു പോലീസ് സ്റ്റേഷനില്‍ ഹാജരാകണം.
വിജയ് ബാബുവിനെ ഹോട്ടലുകളിലെത്തിച്ച് തെളിവെടുത്തു
01:37 AM Jun 29, 2022 | Deepika.com