കൊച്ചി: കടുവയെന്ന സിനിമ തന്റെ സ്വകാര്യതയെയും അന്തസിനെയും ബാധിക്കുന്ന തരത്തിലുള്ളതാണോയെന്നു പരിശോധിച്ച ശേഷമേ പ്രദര്‍ശനത്തിനായി സര്‍ട്ടിഫൈ ചെയ്യാവൂ എന്നാവശ്യപ്പെട്ട് പാലാ സ്വദേശിയും കേരള കോണ്‍ഗ്രസ്-ജെ നേതാവുമായ ജോസ് കുരുവിനാക്കുന്നേല്‍ നല്കിയ ഹര്‍ജിയില്‍ ഇക്കാര്യം പരിശോധിച്ച് തീരുമാനമെടുക്കാന്‍ സെന്‍സര്‍ ബോര്‍ഡിന് ഹൈക്കോടതി നിര്‍ദേശം നല്കി.
കുരുവിനാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ് താന്‍ അറിയപ്പെടുന്നതെന്നും ഈ സിനിമയില്‍ കടുവാക്കുന്നേല്‍ കുറുവച്ചന് എന്ന പേരിലാണ് നായകനെ അവതരിപ്പിച്ചിട്ടുള്ളതെന്നും ഹര്ജിക്കാരന് പറയുന്നു.
കടുവ സിനിമ: പരാതി പരിശോധിച്ച് തീരുമാനമെടുക്കാന്‍ നിര്‍ദേശം
12:43 AM Jun 29, 2022 | Deepika.com