തിരുവനന്തപുരം: യുജിസി അനുമതി ലഭിക്കുന്ന മുറയ്ക്കു ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയിൽ 12 യുജി കോഴ്സുകളും അഞ്ച് പിജി കോഴ്സുകളും ഈ വർഷംതന്നെ തുടങ്ങുന്നതിനു നടപടി തുടങ്ങിയതായി മന്ത്രി ആർ. ബിന്ദു നിയമസഭയെ അറിയിച്ചു.
ഓരോ കോഴ്സിനും യുജിസിയുടെ ഡിസ്റ്റൻസ് എഡ്യൂക്കേഷൻ ബ്യൂറോയുടെ അനുമതി ലഭിക്കുന്ന മുറയ്ക്ക് 2022-23 അധ്യയന വർഷം കോഴ്സുകൾ തുടങ്ങാനാവുമെന്നാണ് കരുതുന്നതെന്നും ടി.വി. ഇബ്രാഹിമിന്റെ ശ്രദ്ധക്ഷണിക്കലിനു മന്ത്രി മറുപടി നൽകി. ഗുണനിലവാരമുള്ള വിദൂര വിദ്യാഭ്യാസമാണ് ലക്ഷ്യമിടുന്നതെന്നും അവർ വ്യക്തമാക്കി.
ശ്രീനാരായണ ഗുരു ഓപ്പണ്‍ സർവകലാശാലയിൽ ഈ വർഷം കോഴ്സ് തുടങ്ങാൻ ശ്രമമെന്നു മന്ത്രി ആർ. ബിന്ദു
12:43 AM Jun 29, 2022 | Deepika.com