ഗാന്ധിപ്രതിമയുടെ തല വെട്ടിമാറ്റിയ ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ
02:57 AM Jun 28, 2022 | Deepika.com
പയ്യന്നൂര്‍: പയ്യന്നൂരിലെ കോണ്‍ഗ്രസ് ഓഫീസായ ഗാന്ധി മന്ദിരത്തിനു മുന്നിലെ ഗാന്ധിപ്രതിമയുടെ തലതകര്‍ത്ത സംഭവത്തില്‍ രണ്ടു ഡിവൈഎഫ്ഐ പ്രവർത്തകർ അറസ്റ്റിൽ. തായിനേരിയിലെ തായമ്പത്ത് ഹൗസിൽ അമൽ (23), മൂരിക്കൊവ്വലിലെ മന്നാടിയൻ ഹൗസിൽ അഖിൽ (25) എന്നിവരെയാണു പയ്യന്നൂർ എസ് ഐ പി. വിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.