തിരുവനന്തപുരം: മുഖ്യമന്ത്രിക്കു നേരേ വിമാനത്തിലെ അക്രമവുമായി ബന്ധപ്പെട്ട് എന്താണ് നടന്നതെന്നു വിശദീകരിക്കാമോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് അതൊക്കെ പറയണമെങ്കിൽ രണ്ടു മൂന്നു മണിക്കൂറെങ്കിലും പത്രസമ്മേളനം നീട്ടേണ്ടി വരുമെന്നു മുഖ്യമന്ത്രി പിണറായി വിജയൻ.
ഇന്നലെ പത്രസമ്മേളനത്തിന്റെ അവസാന സമയത്ത് ഇതുമായി ബന്ധപ്പെട്ട മാധ്യമ പ്രവർത്തകർ ചോദിച്ചപ്പോഴായിരുന്നു മുഖ്യമന്ത്രി ഇത്തരം മറുപടിയുമായി പത്രസമ്മേളന വേദി വിട്ടത്. നേരത്തേ കോണ്ഗ്രസ് നിലപാടിനെ വിമർശിക്കുന്നതിനിടയിൽ വിമാനത്തിലെ അക്രമികൾക്ക് കെപിസിസി പ്രസിഡന്റും പ്രതിപക്ഷ നേതാവും പിന്തുണ നൽകിയതായും മുഖ്യമന്ത്രി ആരോപിച്ചിരുന്നു.
"വിമാനത്തിലെ അക്രമം വിശദീകരിക്കണമെങ്കിൽ മണിക്കൂറുകൾ വേണം'
02:57 AM Jun 28, 2022 | Deepika.com