കൊച്ചി: താരസംഘടനയായ അമ്മയില്‍നിന്ന് പുറത്താക്കാനുള്ള തെറ്റൊന്നും ചെയ്തിട്ടില്ലെന്ന് നടന് ഷമ്മി തിലകന്. അമ്മയില്‍ മാഫിയ സംഘമെന്നു പറഞ്ഞിട്ടില്ല. തന്റെ വാക്കുകളെ വളച്ചൊടിക്കുകയായിരുന്നു. അമ്മയില്‍ എല്ലാവര്ക്കും തന്നോട് എതിര്‍പ്പില്ല.
ചില ഭാരവാഹികള്‍ക്കു മാത്രമാണ് വിരോധം. അച്ഛനോടുള്ള എതിര്‍പ്പാണ് അതിനു കാരണം. അവരില്‍നിന്ന് നീതി പ്രതീക്ഷിക്കുന്നില്ല. തെളിവു സഹിതം മറുപടി നല്‍കും. തെറ്റുണ്ടെങ്കില്‍ എന്തു നടപടിയും സ്വീകരിക്കും. എന്തു തെറ്റാണ് ചെയ്തതെന്ന് എനിക്ക് വ്യക്തമായിട്ടില്ല. പുറത്താക്കുമെന്ന് കരുതുന്നില്ലെന്നു പറഞ്ഞ ഷമ്മി, താന്‍ ജനറല്‍ ബോഡിക്കു നല്കിയ പരാതികളിലൊന്നും നടപടി എടുത്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി.
പുറത്താക്കാനുള്ള തെറ്റ് ചെയ്തിട്ടില്ല: ഷമ്മി തിലകൻ
12:29 AM Jun 27, 2022 | Deepika.com