മൈക്ക് അനൗൺസ്മെന്‍റ് അനുമതിക്ക് ഇനി ഇരട്ടി തുക നല്കണം

12:27 AM Jun 27, 2022 | Deepika.com
ക​​ടു​​ത്തു​​രു​​ത്തി: മൈ​​ക്ക് ഉ​​പ​​യോ​​ഗി​​ച്ചു​​ള്ള അ​​നൗ​​ണ്‍​സ്മെ​​ന്‍റി​​ന് അ​​നു​​മ​​തി ല​​ഭി​​ക്ക​​ണ​​മെ​​ങ്കി​​ൽ ഇ​​നി ഇ​​ര​​ട്ടി തു​​ക ന​​ൽ​​ക​​ണം. 15 ദി​​വ​​സ​​ത്തേ​​ക്ക് 330 രൂ​​പ​​യാ​​യി​​രു​​ന്ന​​ത് 660 രൂ​​പ​​യാ​​ക്കി ഉ​​യ​​ർ​​ത്തി.

നി​​കു​​തി​​യേ​​ത​​ര വ​​രു​​മാ​​നം വ​​ർ​​ധി​​പ്പി​​ക്കു​​ന്ന​​തി​​ന്‍റെ ഭാ​​ഗ​​മാ​​യി പോ​​ലീ​​സി​​ന്‍റെ സേ​​വ​​ന-​​ഫീ​​സ് നി​​ര​​ക്കുക​​ളും 10 ശ​​ത​​മാ​​നം വ​​ർ​​ധി​​പ്പി​​ച്ചു. ഡി​​ജി​​പി അ​​നി​​ൽ​​കാ​​ന്തി​​ന്‍റെ ശി​പാ​​ർ​​ശ​​യ്ക്കാ​​ണ് സ​​ർ​​ക്കാ​​ർ അം​​ഗീ​​കാ​​രം ന​​ൽ​​കി​​യ​​ത്. ഇ​​തോ​​ടെ മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ത്ത​​ണ​​മെ​​ങ്കി​​ൽ രാ​​ഷ്ട്രീ​​യ പാ​​ർ​​ട്ടി​​ക​​ളും ഇ​​ര​​ട്ടി തു​​ക ന​​ൽ​​ക​​ണം. അ​​ഞ്ച് ദി​​വ​​സ​​ത്തേ​​ക്ക് സം​​സ്ഥാ​​ന​​ത്തി​​ന​​ക​​ത്ത് മു​​ഴു​​വ​​നാ​​യി അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ത്താ​​ൻ നി​​ല​​വി​​ൽ ന​​ൽ​​കേ​​ണ്ട​​ത് 5,515 രൂ​​പ​​യാ​​യി​​രു​​ന്ന​​ത്, ഇ​​നി മു​​ത​​ൽ 11,030 രൂ​​പ​​യാ​​യി ഉ​​യ​​രും. ജി​​ല്ല​​യ്ക്ക​​ക​​ത്ത് സ​​ഞ്ച​​രി​​ക്കു​​ന്ന വാ​​ഹ​​ന​​ത്തി​​ൽ മൈ​​ക്ക് അ​​നൗ​​ണ്‍​സ്മെ​​ന്‍റ് ന​​ട​​ത്തു​​ന്ന​​തി​​നു​​ള്ള തു​​ക 555ൽ ​​നി​​ന്നു 1,110 രൂ​​പ​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. കൂ​​ടാ​​തെ പോ​​ലീ​​സ് ക്ലി​​യ​​റ​​ൻ​​സ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റി​​നു​​ള്ള ഫീ​​സ് 555 ൽ ​​നി​​ന്ന് 619 രൂ​​പ​​യു​​മാ​​ക്കി.

സ്വ​​കാ​​ര്യ വി​​നോ​​ദ പ​​രി​​പാ​​ടി​​ക​​ൾ, സി​​നി​​മ ഷൂ​​ട്ടിം​​ഗ് ഉ​​ൾ​​പ്പ​​ടെ​​യു​​ള്ള​​വ​​യ്ക്കും അ​​ധി​​ക തു​​ക അ​​ട​​യ്ക്ക​​ണം. സ്റ്റേ​​ഷ​​ൻ ഓ​​ഫീ​​സ​​ർ​​മാ​​രു​​ടെ സേ​​വ​​നം ആ​​വ​​ശ്യ​​മാ​​ണെ​​ങ്കി​​ൽ നാ​​ലുമ​​ണി​​ക്കൂ​​ർ അ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ​​ണം അ​​ട​​യ്ക്ക​​ണം. പ​​ക​​ൽ 3,795 രൂ​​പ​​യും രാ​​ത്രി 4,750 രൂ​​പ​​യു​​മാ​​ണ് അ​​ട​​യ്ക്കേ​​ണ്ട​​ത്. പോ​​ലീ​​സ് സ്റ്റേ​​ഷ​​നി​​ൽ ഷൂ​​ട്ടിം​​ഗ് ന​​ട​​ത്ത​​ണ​​മെ​​ങ്കി​​ൽ 11,025 രൂ​​പ​​യെ​​ന്ന​​ത്, പ്ര​​തി​​ദി​​നം 33,100 രൂ​​പ​​യാ​​ക്കി​​യി​​ട്ടു​​ണ്ട്. പോ​​ലീ​​സ് നാ​​യ​​യു​​ടെ സേ​​വ​​ന​​ത്തി​​നാ​​യി പ്ര​​തി​​ദി​​നം 6,950 രൂ​​പ​​യും, വ​​യ​​ർ​​ലെ​​സ് സെ​​റ്റ് ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി 2,315 രൂ​​പ​​യും ന​​ൽ​​ക​​ണം. ഫോ​റ​ൻ​സി​ക് സ​യ​ൻ​സ് ല​ബോ​റ​ട്ട​റി, ഫിം​ഗ​ർ പ്രി​ന്‍റ് ബ്യൂ​റോ എ​ന്നി​വി​ട​ങ്ങ​ളി​ലെ ഫീ​സു​ക​ളും വ​ർ​ധി​പ്പി​ച്ചു.