തിരുവനന്തപുരം: പ്രമുഖ സാംസ്കാരിക സംഘടനയായ മലയാള സാംസ്കാരിക വേദിയുടെ സാഹിത്യ വിഭാഗമായ കാക്കനാടൻ സാഹിത്യപഠന ഗവേഷണ കേന്ദ്രത്തിന്റെ അഞ്ചാമത് കാക്കനാടൻ പുരസ്കാരത്തിന് മുതിർന്ന പത്രപ്രവർത്തകനും സ്വതന്ത്ര എഡിറ്റോറിയൽ ഗവേഷകനുമായ ജോസ് ടി. തോമസ് അർഹനായി . 25,555 രൂപയും ഫലകവും കീർത്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം .
ഭാവിവിചാരപരമായ സാംസ്കാരിക ചരിത്രപഠന ഗ്രന്ഥം ‘കുരിശും യുദ്ധവും സമാധാനവും’ എന്ന കൃതിക്കാണ് പുരസ്കാരം.
ജൂലൈ ഒന്പതിനു കോട്ടയം പബ്ലിക് ലൈബ്രറി ഹാളിൽ സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ പുരസ്കാരം സമ്മാനിക്കുമെന്ന് ചെയർമാൻ അൻസാർ വർണന അറിയിച്ചു.
കാക്കനാടൻ പുരസ്കാരം ജോസ് ടി. തോമസിന്
12:27 AM Jun 27, 2022 | Deepika.com