അപൂര്‍വ നേട്ടവുമായി കൊച്ചി കപ്പല്‍ശാല
12:27 AM Jun 27, 2022 | Deepika.com
കൊച്ചി: കൊച്ചി കപ്പല്‍ശാല നോര്‍വേയ്ക്കു വേണ്ടി നിര്‍മിച്ചു കൈമാറിയ മാരിസ്, തെരേസ എന്നീ ലോകത്തെ രണ്ടാമത്തെയും, ഇന്ത്യയിലെ ആദ്യത്തെയും സ്വയംനിയന്ത്രിത ഇലക്ട്രിക് വെസലുകള്‍ നോര്‍വേയിലേക്ക് കയറ്റിയയച്ച് കൊച്ചിന് ഷിപ്പ്യാര്ഡിന് ചരിത്രനേട്ടം. രാജ്യത്ത് ആദ്യമായാണ് ഒരു കപ്പല്‍ശാലയില്‍ നിര്‍മിച്ച വെസലുകള്‍ മറ്റൊരു കപ്പലില്‍ കയറ്റിക്കൊണ്ടു പോകുന്നത്.