സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​നെ​തി​രേയു​ള്ള അ​വി​ശ്വാ​സ വോ​ട്ടെ​ടു​പ്പ് ഇ​നി ഓ​പ്പ​ൺ ബാ​ല​റ്റ് വ​ഴി

12:27 AM Jun 27, 2022 | Deepika.com
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളി​​​ലെ വി​​​വി​​​ധ സ്റ്റാ​​​ൻ​​​ഡിം​​​ഗ് ക​​​മ്മി​​​റ്റി​​​ക​​​ളു​​​ടെ ചെ​​​യ​​​ർ​​​മാ​​​ൻ​​​മാ​​​ർ​​​ക്കെ​​​തി​​​രേ​​​യു​​​ള്ള അ​​​വി​​​ശ്വാ​​​സ പ്ര​​​മേ​​​യ​​​ത്തി​​​ന്‍റെ വ്യ​​​വ​​​സ്ഥ​​​ക​​​ളി​​​ൽ സ​​​ർ​​​ക്കാ​​​ർ ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി. വോ​​​ട്ടെ​​​ടു​​​പ്പ് ഓ​​​പ്പ​​​ൺ ബാ​​​ല​​​റ്റ് മു​​​ഖാ​​​ന്തി​​​ര​​​മാ​​​യി​​​രി​​​ക്കും.

വോ​​​ട്ട് രേ​​​ഖ​​​പ്പെ​​​ടു​​​ത്തു​​​ന്ന അം​​​ഗം ബാ​​​ല​​​റ്റ് പേ​​​പ്പ​​​റി​​​ന്‍റെ പു​​​റ​​​കു​​​വ​​​ശ​​​ത്ത് പേ​​​രും ഒ​​​പ്പും രേ​​​ഖ​​​പ്പെ​​​ടു​​​ത്തേ​​​ണ്ട​​​താ​​​ണെ​​​ന്നും ച​​​ട്ട​​​ങ്ങ​​​ളി​​​ലു​​​ണ്ട്. അ​​​വി​​​ശ്വാ​​​സം പാ​​​സാ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ഉ​​​ണ്ടാ​​​കു​​​ന്ന ചെ​​​യ​​​ർ​​​മാ​​​ന്‍റെ ഒ​​​ഴി​​​വ് സ​​​ർ​​​ക്കാ​​​രി​​​നെ​​​യും, സം​​​സ്ഥാ​​​ന തെ​​​ര​​​ഞ്ഞെ​​​ടു​​​പ്പ് ക​​​മ്മീ​​​ഷ​​​നെ​​​യും ത​​​ദ്ദേ​​​ശ സ്ഥാ​​​പ​​​ന​​​ത്തി​​​ന്‍റെ അ​​​ധ്യ​​​ക്ഷ​​​നെ​​​യും സെ​​​ക്ര​​​ട്ട​​​റി​​​യെ​​​യും യ​​​ഥാ​​​സ​​​മ​​​യം അ​​​ധി​​​കാ​​​ര​​​പ്പെ​​​ടു​​​ത്തി​​​യ ഉ​​​ദ്യോ​​​ഗ​​​സ്ഥ​​​ൻ അ​​​റി​​​യി​​​ക്കേ​​​ണ്ട​​​താ​​​ണെ​​​ന്നും ഭേ​​​ദ​​​ഗ​​​തി വ​​​രു​​​ത്തി​​​യി​​​ട്ടു​​​ണ്ട്.