തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പു പരാജയം പരിശോധിക്കാൻ സിപിഎം രണ്ടംഗ കമ്മീഷനെ തീരുമാനിച്ചു. പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങളായ എ.കെ.ബാലൻ, ടി.പി.രാമകൃഷ്ണൻ എന്നിവരാണു കമ്മീഷനംഗങ്ങൾ.
തെരഞ്ഞെടുപ്പു പ്രചരണത്തിലും സ്ഥാനാർഥി നിർണയത്തിലും പിഴവുണ്ടായെന്ന പാർട്ടി സംസ്ഥാന സെക്രട്ടേറിയറ്റിലെ അഭിപ്രായം ഇന്നലെ ചേർന്ന സിപിഎം സംസ്ഥാന സമിതിയിലും ഉണ്ടായി. ഈ സാഹചര്യത്തിലാണു ഉപതെരഞ്ഞെടുപ്പു തോൽവി പരിശോധിക്കാൻ സിപിഎം അന്വേഷണ കമ്മീഷനെ നിയോഗിച്ചിരിക്കുന്നത്.
തൃക്കാക്കര പരാജയം പരിശോധിക്കാൻ സിപിഎം കമ്മീഷൻ
12:43 AM Jun 26, 2022 | Deepika.com