കൊച്ചി: എട്ടു കോളജുകളുള്ള ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് കഴിഞ്ഞവര്‍ഷം 80ശതമാനം കുട്ടികള്‍ക്കും പ്ലേസ്മെന്റ് അവസരം ഒരുക്കി. എല്ലാവര്‍ഷവും ഗ്രൂപ്പിനു കീഴില്‍ മുപ്പതിലധികം കമ്പനികളെ പങ്കെടുപ്പിച്ചു മെഗാ ജോബ് ഫെയർ സംഘടിപ്പിക്കാറുണ്ട്. ഓഫ് കാമ്പസ് ഡ്രൈവുകള്‍ വഴിയും തൊഴില്‍ ലഭ്യമാക്കുന്നു.
കോളജ് ബസ്, ഹോസ്റ്റല്‍, സ്കോളര്‍ഷിപ്പുകള്‍, അക്കാഡമിക് തലത്തിലോ മത്സരയിനങ്ങളിലോ മികവു പ്രകടിപ്പിക്കുന്നവര്‍ക്ക് ഫീസിളവ് എന്നിവയും ഇവിടെ നല്കുന്നു. അഡ്മിഷന് സെല്ലില്‍ പ്രത്യേക ട്രെയിനിംഗ് നേടിയ കൗണ്‍സിലര്‍മാരുടെ സേവനം സൗജന്യമായി ലഭ്യവുമാണ്. ഹാജി കെ.എം. പരീതിന്റെ നേതൃത്വത്തിലാണ് കോതമംഗലത്ത് ഇന്സ്റ്റിറ്റ്യൂഷന് പ്രവര്‍ത്തനം.
ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെന്റല്‍ സയന്‍സസ് (ബിഡിഎസ്), ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് എന്‍ജിനിയറിംഗ് (ബിടെക്, എംടെക്), പോളിടെക്നിക് കോളജ് നെല്ലിക്കുഴി (എന്‍ജിനിയറിംഗ് ഡിപ്ലോമ) കോളജ് ഓഫ് പാരാമെഡിക്കല്‍ സയന്‍സ് (ഡിഎച്ച്ഐ), കോളജ് ഓഫ് ആര്‍ട്സ് ആന്‍ഡ് സയന്‍സ് (ഒരു ഡസനിലധികം യുജി-പിജി കോഴ്സുകള്‍), കെഎംപി കോളജ് ഓഫ് ഫാര്‍മസി അശമന്നൂര്‍ (ബിഫാം, ഡിഫാം), കെഎംപി (ഇപ്പോള്‍ ഇന്ദിരാഗാന്ധി) പോളിടെക്നിക് കോളജ് അശമന്നൂര്‍ (എന്‍ജിനിയറിംഗ് ഡിപ്ലോമ കോഴ്സുകള്‍) എന്നിവയാണ് സ്ഥാപനങ്ങൾ.
ഇന്ദിരാഗാന്ധി ഗ്രൂപ്പ് ഓഫ് ഇന്‍സ്റ്റിറ്റ്യൂഷന്‍സിൽ 80% പേർക്കും പ്ലേസ്മെന്റ്
12:18 AM Jun 26, 2022 | Deepika.com