കൊച്ചി: പോക്സോ കോടതികള്‍ ശിശുസൗഹൃദമാക്കണമെന്ന സുപ്രീം കോടതിയുടെ നിര്‍ദേശമനുസരിച്ച് നവീകരിച്ച എറണാകുളം പോക്സോ കോടതി ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന് ഉദ്ഘാടനം ചെയ്തു. ഇന്നലെ രാവിലെ ജില്ലാ കോടതി അങ്കണത്തില്‍ നടന്ന ചടങ്ങില്‍ മന്ത്രി വീണ ജോര്‍ജ് മുഖ്യാതിഥിയായിരുന്നു.
സംസ്ഥാനത്തെ എല്ലാ പോക്സോ കോടതികളും ശിശു സൗഹൃദമാക്കുകയാണു സര്‍ക്കാരിന്റെ ലക്ഷ്യമെന്നു മന്ത്രി പറഞ്ഞു. അതിജീവിതരായ കുട്ടികള്‍ക്കു നേരിട്ടു പ്രതികളെ കാണാതിരിക്കാനുള്ള സാഹചര്യം ഈ കോടതിയില്‍ ഉണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പോക്സോ കുറ്റകൃത്യങ്ങള്‍ക്കെതിരെ സമൂഹത്തില്‍ നിന്നു തന്നെ ഉണര്വുണ്ടാകണമെന്ന് ഉദ്ഘാടകന്‍ ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന് പറഞ്ഞു. ചടങ്ങിൽ ജസ്റ്റീസ് ഹണി എം. വര്‍ഗീസ് അധ്യക്ഷത വഹിച്ചു. 2019ല്‍ ആരംഭിച്ച ശിശുസഹൃദ പോക്സോ കോടതിയുടെ നിര്‍മാണത്തിന് 80 ലക്ഷത്തിലധികം രൂപ ചെലവഴിച്ചു. കേരളത്തിലെ ആദ്യ ശിശു സൗഹൃദ പോക്സോ കോടതിയാണിത്.
സംസ്ഥാനത്തെ ആദ്യ ശിശുസൗഹൃദ പോക്സോ കോടതി എറണാകുളത്ത്
12:32 AM Jun 25, 2022 | Deepika.com