കെഎസ്ആർടിസിയിൽ ഞായറാഴ്ച മെക്കാനിക്കൽ വിഭാഗത്തിന് അവധി ഇല്ല
12:32 AM Jun 25, 2022 | Deepika.com
ചാത്തന്നൂർ: കെഎസ്ആർടിസിയുടെ വർക്ക് ഷോപ്പുകളിലെ മെക്കാനിക്കൽ വിഭാഗം ജീവനക്കാരുടെ ഞായറാഴ്ച ദിവസത്തെ വീക്ക് ലി ഓഫ് ഇനി അനുവദിക്കില്ല. ഡിപ്പോ എൻജിനിയർമാർ, അസി. എൻജിനിയർമാർ, വർക്സ് മാനേജർ എന്നിവരുടെ സാന്നിധ്യവും ഞായറാഴ്ചകളിൽ വർക്ക് ഷോപ്പുകളിലുണ്ടാകണം.