ജീവനക്കാരിയെ മർദിച്ച കേസ്: അഭിഭാഷകന്റെ അറസ്റ്റ് തടഞ്ഞു
12:31 AM Jun 25, 2022 | Deepika.com
കൊച്ചി: അഭിഭാഷക ഓഫീസിലെ ജീവനക്കാരിയെ മര്‍ദിച്ച കേസില്‍ കോണ്‍ഗ്രസ് നേതാവും നെടുമങ്ങാട് സ്വദേശിയുമായ അഡ്വ. ബി.ആര്.എം. ഷഫീറിനെ അറസ്റ്റ് ചെയ്യുന്നത് ഹൈക്കോടതി തടഞ്ഞു. അഡ്വക്കറ്റ് ക്ലാര്‍ക്കായി 10 വര്‍ഷമായി ജോലി ചെയ്യുന്ന സ്ത്രീയുടെ പരാതിയില്‍ നെടുമങ്ങാട് പോലീസ് ഷഫീറിനെതിരെ കേസെടുത്തിരുന്നു.