തിരുവനന്തപുരം : സ്വർണക്കടത്ത് കേസിനു പിന്നിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ സരിത എസ്. നായരുടെ രഹസ്യമൊഴി കോടതി രേഖപ്പെടുത്തി.
സ്വപ്ന സുരേഷിന്റെ ആരോപണങ്ങൾക്കെതിരേ മുൻ മന്ത്രി കെ.ടി. ജലീൽ നൽകിയ പരാതിയിലാണു തിരുവനന്തപുരം ജുഡീഷൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് മുന്പാകെ സരിത മൊഴി രേഖപ്പെടുത്തിയത്. പി.സി. ജോർജ്, സ്വപ്ന, സരിത്ത്, ക്രൈം നന്ദകുമാർ എന്നിവരാണ് ഇതിലേക്കു തന്നെ വലിച്ചിഴതെന്നും സരിത പറഞ്ഞു.
സരിത രഹസ്യമൊഴി നൽകി
01:03 AM Jun 24, 2022 | Deepika.com