ശു​ചി​മു​റി​യി​ൽ ഒ​ളി​കാ​മ​റ: ഒ​രാ​ൾ അ​റ​സ്റ്റി​ൽ

12:58 AM May 29, 2022 | Deepika.com
പി​​​റ​​​വം: പാ​​​മ്പാ​​​ക്കു​​​ട അ​​​രീ​​​ക്ക​​​ൽ വെ​​​ള്ള​​​ച്ചാ​​​ട്ട പ​​​രി​​​സ​​​ര​​​ത്തെ ശു​​​ചി​​​മു​​​റി​​​യി​​​ൽ ഒ​​​ളി​​​കാ​​​മ​​​റ ക​​​ണ്ടെ​​​ത്തി​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ഒ​​​രാ​​​ൾ അ​​​റ​​​സ്റ്റി​​​ൽ. വെ​​​ള്ള​​​ച്ചാ​​​ട്ട​​​ത്തി​​​നു സ​​​മീ​​​പം ത​​​ടി​​​മി​​​ല്ലി​​​ൽ ജോ​​​ലി ചെ​​​യ്യു​​​ന്ന മ​​​ല​​​പ്പു​​​റം പോ​​​രൂ​​​ർ പൊ​​​റ്റ​​​യി​​​ൽ അ​​​ജീ​​​ഷ് രാ​​​മ​​​ച​​​ന്ദ്ര​​​നെ (32) യാ​​​ണ് രാ​​​മ​​​മം​​​ഗ​​​ലം പോ​​​ലീ​​​സ് അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​ത്. ക​​​ഴി​​​ഞ്ഞ വെ​​​ള്ളി​​​യാ​​​ഴ്ച​​​യാ​​​യി​​​രു​​​ന്നു സം​​​ഭ​​​വം.

ര​​​ണ്ട് പെ​​​ൺ​​​കു​​​ട്ടി​​​ക​​​ളും മാ​​​താ​​​പി​​​താ​​​ക്ക​​​ളും ഇ​​​വി​​​ടെ​​​യെ​​​ത്തി​​​യ​​​പ്പോ​​​ൾ ശു​​​ചി​​​മു​​​റി​​​ക്കു സ​​​മീ​​​പം ഒ​​​രു യു​​​വാ​​​വ് ചു​​​റ്റി​​​ത്തി​​​രി​​​യു​​​ന്ന​​​ത് ക​​​ണ്ട് ഇ​​​വ​​​ർ ന​​​ട​​​ത്തി​​​യ തെ​​​ര​​​ച്ചി​​​ലി​​​ലാ​​​ണ് ശു​​​ചി​​​മു​​​റി​​​യി​​​ലെ ചൂ​​​ലി​​​നി​​​ട​​​യി​​​ൽ പെ​​​ൻ​​​കാ​​​മ​​​റ തി​​​രു​​​കി​​​വ​​​ച്ചി​​​രി​​​ക്കു​​​ന്ന​​​ത് ക​​​ണ്ട​​​ത്. സ്ഥ​​​ല​​​ത്തു​​​ണ്ടാ​​​യി​​​രു​​​ന്ന മ​​​റ്റു​​​ള്ള​​​വ​​​രെ വി​​​വ​​​ര​​​മ​​​റി​​​യി​​​ച്ച​​​തോ​​​ടെ യു​​​വാ​​​വ് മു​​​ങ്ങി. പോ​​​ലീ​​​സ് സി​​​സി​​​ടി​​​വി പ​​​രി​​​ശോ​​​ധി​​​ച്ചാ​​​ണ് യു​​​വാ​​​വി​​​നെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. പ്ര​​​തി​​​യെ റി​​​മാ​​​ൻ​​​ഡ് ചെ​​​യ്തു.