ഹരിപ്പാട്: ആറാട്ടുപുഴയില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നില്‍ കാറിടിച്ച് സ്കൂട്ടര്‍ യാത്രികരായ രണ്ടു പേര് മരിച്ചു. കായംകുളം ഐക്യജംഗ്ഷന് കണ്ണമ്പള്ളിഭാഗം കൊല്ലശേരി തറയില്‍ മുഹമ്മദ് ഹനീഫ (64) കായംകുളം കീരിക്കാട് തെക്ക് വൈക്കത്ത് പടിറ്റത്തില്‍ അബ്ദുല്‍ സലാം (70) എന്നിവരാണ് മരിച്ചത്.
ശനിയാഴ്ച വൈകുന്നേരം അഞ്ചേകാലോടെ ആറാട്ടുപുഴ ബസ്റ്റാന്‍ഡില്‍ ആയിരുന്നു അപകടം. വലിയഴീക്കല്‍ ഭാഗത്തേക്ക് പോകുകയായിരുന്നു വാഹനങ്ങള്‍. ട്രാഫിക് ബ്ലോക്ക് മൂലം ടെമ്പോയുടെ പിന്നില്‍ നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിന്റെ പിന്നില്‍ കാര്‍ വന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ മുകളിലേക്ക് തെറിച്ച ശേഷം വാഹനങ്ങളുടെ ഇടക്ക് വീഴുകയായിരുന്നു.
സ്കൂട്ടര്‍ ഓടിച്ചിരുന്ന മുഹമ്മദ് ഹനീഫ തല്‍ക്ഷണം മരിച്ചു. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ സലാമിനെ ആലപ്പുഴ മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല. സുലേഖയാണ് മുഹമ്മദ് ഹനീഫയുടെ ഭാര്യ. മക്കള്‍: സലീം (ഡ്രൈവര്‍, കെ-സിടി), ഷീജ, ഹസീന. മരുമക്കള്‍: നൂര്ജഹാന്, നൂറുദ്ദീന്‍, നൗഫല്‍. നബീസയാണ് അബ്ദുല്‍ സലാമിന്റെ ഭാര്യ. മക്കള്‍: ഷാജഹാന്, നൗഷാദ്, ഹക്കീം, റഷീദ, റസിയ. മരുമക്കള്‍: സബീന, നസിയ, അനീഷ, ഷാജി, അഫ്സല്.
നിര്‍ത്തിയിട്ടിരുന്ന സ്കൂട്ടറിനു പിന്നില്‍ കാറിടിച്ച് രണ്ടു പേര് മരിച്ചു
12:58 AM May 29, 2022 | Deepika.com