ബ്ലൂവെയ്ൽ പ്രകാശനം ചെയ്തു
01:11 AM May 28, 2022 | Deepika.com
കോഴിക്കോട്: ദീപിക കോഴിക്കോട് ന്യൂസ് എഡിറ്റർ ജോസി ജോസഫിന്റെ കഥാസമാഹാരം ബ്ലൂവെയ്ൽ പ്രകാശനംചെയ്തു. കോഴിക്കോട് നടന്ന ചടങ്ങിൽ സിനിമാ നിർമാതാവ് സ്വർഗചിത്ര അപ്പച്ചൻ, ദീപിക റസിഡന്റ് മാനേജർ ഫാ. സായി പാറൻകുളങ്ങരയ്ക്ക് നൽകിയാണ് പ്രകാശനം നിർവഹിച്ചത്. ചടങ്ങിൽ ദീപിക മാർക്കറ്റിംഗ് മാനേജർ സജി ജേക്കബ്, സർക്കുലേഷൻ മാനേജർ പ്രിൻസി ജോസ് എന്നിവരും പങ്കെടുത്തു. ചിന്ത പബ്ളിക്കേഷൻസ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.