നടിയെ ആക്രമിച്ച കേസ്: തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ സമയം തേടി സര്‍ക്കാര്‍
01:11 AM May 28, 2022 | Deepika.com
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം പൂര്‍ത്തിയാക്കാന്‍ മൂന്നു മാസം കൂടി സമയം തേടി സര്‍ക്കാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്കി. നേരത്തെ ഹൈക്കോടതി അനുവദിച്ച സമയം മേയ് 31 ന് അവസാനിക്കാനിരിക്കെയാണ് കൂടുതല്‍ സമയം തേടിയത്.