തിരുവനന്തപുരം: സംസ്ഥാനത്ത സ്കൂളുകളില്‍ അടുത്ത അധ്യയനവര്‍ഷത്തേയ്ക്കുള്ള താത്കാതലിക അധ്യാപക,അനധ്യാപകനിയമനം സംബന്ധിച്ചുള്ള മാര്‍ഗരേഖ സര്‍ക്കാര്‍ പുറത്തിറക്കി.
നിലവിലുള്ള തസ്തികാ നിര്‍ണയ ഉത്തരവ് പ്രകാരം ഏതെങ്കിലും വിഷയത്തില്‍ അധ്യാപകര്‍ അധികമെന്നു കണ്ടെത്തിയ സ്കൂളുകളില്‍ അവര്‍ തുടരുന്നുവെങ്കില്‍ ആ വിഭാഗത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തരുതെന്നു മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു. അധികമായി കണ്ടെത്തിയ അധ്യാപകരെ നിലവിലുള്ള ഒഴിവുകളിലേക്ക് സ്ഥലം മാറ്റി ക്രമീകരിക്കണം. പിഎസ്സി റാങ്ക് ലിസ്റ്റോ, ഷോര്‍ട്ട് ലിസ്റ്റോ നിലനില്‍ക്കുന്ന ജില്ലകളില്‍ ആ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ അവര്‍ക്ക് മുന്‍ഗണന നല്‍കണം.
പക്ഷേ ആ അധ്യാപകന്റെ സേവന വ്യവസ്ഥകള്‍ ഭാവിയില്‍ പിഎസ്സി മുഖേനെയുള്ള സ്ഥിരനിയമനം ലഭിക്കുകയാണെങ്കില്‍ . ആനുകൂല്യങ്ങള്‍ക്ക് ഒന്നും കണക്കാക്കില്ല. കെ ടെറ്റ് യോഗ്യത നേടിയ, ഇളവ് ലഭിച്ച അധ്യാപകരെയാണ് ദിവസവേതനാടിസ്ഥാനത്തില്‍ നിയമിക്കേണ്ടത്.
ഹയര്‍സെക്കന്‍ഡറി,വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളുകളിലേക്ക് ഉള്ള താത്കാലിക ഒഴിവുകളില്‍ ആതത് സ്പെഷല്‍ റൂള്‍ പ്രകാരം യോഗ്യതയുള്ള അധ്യാപകരെ നിയോഗിക്കാമെന്നും മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു.
സ്കൂളുകളിലെ താത്കാലിക നിയമനം:മാര്‍ഗരേഖ പുറത്തിറക്കി
01:11 AM May 28, 2022 | Deepika.com