കോട്ടയം: ലോക ഭക്ഷ്യ സുരക്ഷാ ദിനമായ ഏഴിന് ഭക്ഷ്യ സുരക്ഷാ വകുപ്പിന്റെ ആഭിമുഖ്യത്തിൽ കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരവും ഹെൽത്തി ഡയറ്റ് മത്സരവും സംഘടിപ്പിക്കും. ഒരു കോളജിൽനിന്നും രണ്ട് പേരടങ്ങുന്ന ഒരു ടീമിന് രണ്ട് മത്സരങ്ങളിലും പങ്കെടുക്കാം.
കോട്ടയം ബിസിഎം കോളജിൽ നടത്തുന്ന മത്സരത്തിൽ പങ്കെടുക്കുന്നതിന് താത്പര്യമുള്ള കോളജുകൾ ടീം അംഗങ്ങളുടെ ഫോട്ടോ, ബയോഡാറ്റ, മത്സര ഇനം എന്നിവ സഹിതം dfiktm@ gmail.com എന്ന ഇ മെയിൽ വിലാസത്തിൽ നാലിനു വൈകുന്നേരം അഞ്ചിനകം അപേക്ഷ നൽകണം. വിവരത്തിന് ഫോണ്: 8943346185, 7593873354.
ഭക്ഷ്യ സുരക്ഷാ ദിനം: കോളജ് വിദ്യാർഥികൾക്കായി ക്വിസ് മത്സരം
01:11 AM May 28, 2022 | Deepika.com