കൊച്ചി: തിരുവനന്തപുരത്തെ വിവാദപ്രസംഗക്കേസിൽ കോടതി ജാമ്യം റദ്ദാക്കിയതിനെത്തുടര്‍ന്ന് അറസ്റ്റിലായ പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ വയ്ക്കുന്നതുകൊണ്ട് എന്തു നേടാനാണെന്ന് വ്യക്തമാക്കണമെന്ന് ഹൈക്കോടതി.
പി.സി. ജോര്‍ജിന്റെ ജാമ്യാപേക്ഷ പരിഗണിക്കവേയാണ് ഹൈക്കോടതിയുടെ നിരീക്ഷണം. പി.സി. ജോര്‍ജ് ജാമ്യവ്യവസ്ഥ ലംഘിച്ചെന്നും സമാനകുറ്റകൃത്യം വീണ്ടും ചെയ്തെന്നും ഹർജി പരിഗണിക്കവേ കോടതി ചൂണ്ടിക്കാട്ടി. പി.സി. ജോര്‍ജ് പറഞ്ഞതൊക്കെ വീഡിയോയില്‍ പകര്‍ത്തിയിട്ടുണ്ട്.
ഈ സാഹചര്യത്തില്‍ എന്തിന് കസ്റ്റഡിയില്‍ തുടരണമെന്നും ഏതുതരത്തിലുള്ള അന്വേഷണമാണ് കേസില്‍ നടക്കുന്നതെന്നും സിംഗിള്‍ബെഞ്ച് ആരാഞ്ഞു. ഈ ചോദ്യങ്ങള്‍ക്ക് മറുപടി നല്കാന് സര്‍ക്കാരിനു വേണ്ടി ഹാജരായ പ്രോസിക്യൂഷന് ഡയറക്ടര്‍ ജനറല്‍ ടി.എ. ഷാജി സമയം തേടി. തുടര്‍ന്ന് ജസ്റ്റീസ് പി. ഗോപിനാഥിന്റ് ബെഞ്ച് ഹര്‍ജി ഇന്ന് ഉച്ചയ്ക്ക് 1.45 നു വീണ്ടും പരിഗണിക്കാനായി മാറ്റി.
പി.സി. ജോര്‍ജിനെ കസ്റ്റഡിയില്‍ വയ്ക്കുന്നത് എന്തു നേടാനാണെന്ന് ഹൈക്കോടതി
01:37 AM May 27, 2022 | Deepika.com