ഭരണങ്ങാനം: ചെറുപുഷ്പ മിഷൻ ലീഗ് ദേശീയ കൗണ്‍സിൽ യോഗവും പ്രവർത്തന വർഷ ഉദ്ഘാടനവും നാളെ രാവിലെ പത്തിനു കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടക്കും.
കൗണ്‍സിൽ യോഗത്തിന്റെയും പ്രവർത്തന വർഷത്തിന്റെയും ഉദ്ഘാടനം സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പും മിഷൻ ലീഗ് രക്ഷാധികാരിയുമായ കർദിനാൾ മാർ ജോർജ് ആലഞ്ചേരി നിർവഹിക്കും. ദേശീയ പ്രസിഡന്റ് ബിനോയി പള്ളിപ്പറന്പിൽ അധ്യക്ഷത വഹിക്കും.
സീറോ മലബാർ വൊക്കേഷൻ കമ്മീഷൻ സെക്രട്ടറി റവ. ഡോ.സെബാസ്റ്റ്യൻ മുട്ടംതൊട്ടിൽ, ദേശീയ ഡയറക്ടർ റവ.ഡോ. ജയിംസ് പുന്നപ്ലാക്കൽ, അന്തർദേശീയ അഡ്ഹോക് കമ്മിറ്റി പ്രസിഡന്റ് ഡേവീസ് വല്ലൂരാൻ, കേരള സംസ്ഥാന ഡയറക്ടർ ഫാ. ഷിജു ഐക്കരക്കാനായിൽ, കുഞ്ഞേട്ടൻ പുരസ്കാര ജേതാവ് തോമസ് ഏറനാട്ട്, ദേശീയ വൈസ് ഡയറക്ടർമാരായ ഫാ.ജോസഫ് മറ്റം, സിസ്റ്റർ ആൻ ഗ്രേയ്സ്, ദേശീയ ജനറൽ ഓർഗനൈസർ ജോണ്‍ കൊച്ചുചെറുനിലത്ത് എന്നിവർ പ്രസംഗിക്കും.
സമാപന സമ്മേളനത്തിൽ സുപ്രീം കോടതി മുൻ ജഡ്ജിയും മിഷൻ ലീഗിന്റെ ആദ്യത്തെ ദേശീയ പ്രസിഡന്റുമായ ജസ്റ്റീസ് കുര്യൻ ജോസഫ് മുഖ്യാതി ഥിയായിരിക്കും. ഇന്ത്യയിലെ വിവിധ രൂപതകളിൽ നിന്നുള്ള മിഷൻ ലീഗിന്റെ ഭാരവാഹികൾ സമ്മേളനത്തിൽ പങ്കെടുക്കും.
മിഷൻ ലീഗ് ദേശീയ കൗണ്‍സിൽ നാളെ
01:23 AM May 27, 2022 | Deepika.com