തിരുവനന്തപുരം: മേയിലെ സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി ബോർഡ് പെൻഷനും നൽകിത്തുടങ്ങി.സാമൂഹ്യ സുരക്ഷാ പെൻഷൻ നൽകുന്നതിനായി 754.256 കോടിയും ക്ഷേമനിധി ബോർഡ് പെൻഷനായി 104.61 കോടി രൂപയും അനുവദിച്ചതായി ധനമന്ത്രി കെ.എൻ. ബാലഗോപാൽ അറിയിച്ചു.
49.41 ലക്ഷം പേർക്ക് സാമൂഹ്യ സുരക്ഷാ പെൻഷനും 6.67 ലക്ഷം പേർക്ക് ക്ഷേമനിധി ബോർഡ് പെൻഷനും ലഭിക്കും.
ആകെ 56.08 ലക്ഷം പേർക്ക് 858.87 കോടി രൂപയാണ് വിതരണം ചെയ്യുകയെന്നു മന്ത്രി അറിയിച്ചു.
സാമൂഹ്യ സുരക്ഷാ പെൻഷനും ക്ഷേമനിധി പെൻഷനും നൽകിത്തുടങ്ങി
01:23 AM May 27, 2022 | Deepika.com