കൊച്ചി: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ടിന്റെ പ്രകടനത്തിനിടെ വിദ്വേഷ മുദ്രാവാക്യം വിളിച്ചത് എറണാകുളം പള്ളുരുത്തിയില്നിന്നുള്ള കുട്ടിയാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ്.
കുട്ടിയുടെ മുദ്രാവാക്യം വിളികളില്‍ പള്ളുരുത്തി, തോപ്പുംപടി ഭാഗത്തുള്ളവരുടെ ഉച്ചാരണ ശൈലിയുമായി സാമ്യം തോന്നിയതോടെയാണ് ഇവിടങ്ങളിലേക്കു പരിശോധന നീണ്ടത്. അതേസമയം കുട്ടിയെ കണ്ടെത്താന്‍ പോലീസ് പള്ളുരുത്തിയിലെത്തിയെങ്കിലും വീട് അടച്ചിട്ടിരിക്കുകയാണ്.
കഴിഞ്ഞ ദിവസങ്ങളില്‍ തോപ്പുംപടി, ഈരാറ്റുപേട്ട, കരുനാഗപ്പള്ളി തുടങ്ങിയ സ്ഥലങ്ങളില്‍ പോലീസ് എത്തിയെങ്കിലും കുട്ടിയെ കണ്ടെത്താന്‍ സാധിച്ചിരുന്നില്ല. കുട്ടിയെ കണ്ടെത്തിയാല്‍ മാത്രമേ മുദ്രാവാക്യം വിളിയുടെ പിന്നിലുള്ളവരെ കണ്ടെത്തനാകൂ എന്നതാണ് പോലീസിനെ വലയ്ക്കുന്നത്.
വിദ്വേഷ മുദ്രാവാക്യം വിളിച്ചത് പള്ളുരുത്തിയില്നിന്നുള്ള കുട്ടി
01:22 AM May 27, 2022 | Deepika.com