നിലന്പൂർ: നാട്ടുവൈദ്യൻ ഷാബാ ഷെരീഫ് കൊലപ്പെട്ട കേസിൽ മുഖ്യപ്രതി ഷൈബിൻ അഷറഫിന്റെ കൂട്ടാളിയായ റിട്ട. എസ്ഐയെ തേടി പോലീസ്. ഷൈബിൻ അഷ്റഫിന്റെ കൂട്ടാളിയും ബിസിനസ് പങ്കാളിയുമായ റിട്ട. എസ്ഐ സുന്ദരൻ സുകുമാരനെയാണുഅന്വേഷിച്ചുകൊണ്ടിരിക്കുന്നത്. ഇയാളുടെ വയനാട് കേണിച്ചിറ കോളേരിയിലെ ശിവഗംഗ വീട്ടിൽ നിലന്പൂർ പോലീസും കേണിച്ചിറ പോലീസും പരിശോധന നടത്തി.
ഇയാൾ ഷൈബിന്റെ കൂടെ അബുദാബിയിലേക്കു യാത്ര ചെയ്തതിന്റെ രേഖകൾ വീട്ടിൽനിന്നു കണ്ടെത്തി. ഇയാളുടെ പേഴ്സണൽ ഡയറി ലഭിച്ചു. ഇതിലെ നിർണായക വിവരങ്ങൾ പോലീസ് രേഖപ്പെടുത്തി. പാസ്പോർട്ടിൽ കണ്ടെത്തിയ യാത്രയുടെ സിസിടിവി ദൃശ്യങ്ങളും ശേഖരിക്കും.
സുന്ദരൻ സുകുമാരന്റെ ജന്മനാടായ കൊല്ലത്തെ വീട്ടിലും പോലീസ് ഉടൻ പരിശോധന നടത്തും. വയനാട് വീട്ടിൽ നടത്തിയ പരിശോധനയിൽ
ഷൈബിൻ അഷറഫിനു നിയമസഹായം നൽകിയത് സുന്ദരൻ സുകുമാരനാണെന്നു കേസിലെ പ്രതികൾ മൊഴി നൽകിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ ഹാജരാകാൻ ആവശ്യപ്പെട്ട് നിലന്പൂർ പോലീസ് നോട്ടീസ് നൽകിയെങ്കിലും സുന്ദരൻ സുകുമാരൻ ഒളിവിൽ പോകുകയായിരുന്നു.
മുൻകൂർ ജാമ്യത്തിനായി ഇയാൾ ഹൈക്കോടതിയിൽ അപേക്ഷ നൽകിയിട്ടുണ്ട്. ഷൈബിൻ അഷറഫും സുന്ദരൻ സുകുമാരനും തമ്മിൽ സാന്പത്തിക ഇടപാടുകൾ നടന്നിട്ടുണ്ടെന്നും പ്രതികൾ മൊഴി നൽകിയിട്ടുണ്ട്.
നാട്ടുവൈദ്യന്റെ കൊലപാതകം: റിട്ട. എസ്ഐയുടെ വീട്ടിൽ പരിശോധന
01:22 AM May 27, 2022 | Deepika.com