ചിങ്ങവനം: ചാന്നാനിക്കാട് റെയിൽവേ മേൽപാലത്തിനുസമീപം ട്രാക്കിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. ഇടുക്കി തൂക്ക്പാലം, കല്ലാർ ബ്ലോക്ക് നന്പർ 433ൽ സദാശിവൻ പിള്ളയുടെ മകൻ എ.സി. അജികുമാറിനെ(43)യാണു മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാവിലെ 6.45നാണ് നാട്ടുകാർ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തെ തുടർന്ന് സ്ഥലത്തെത്തിയ പഞ്ചായത്തംഗം സി.എം. സലിയുടെ നേതൃത്വത്തിൽ നടത്തിയ തെരച്ചിലിൽ മൃതദേഹത്തോടൊപ്പം തിരിച്ചറിയൽ കാർഡും ഫോണും കണ്ടെത്തി. തുടർന്നു ചിങ്ങവനം പോലീസിൽ വിവരമറിയിക്കുകയായിരുന്നു. ഈ സമയം അടൂരിൽനിന്നും അജികുമാറിന്റെ സഹോദരി ഫോണിൽ വിളിച്ചിരുന്നു. ഇതേ തുടർന്നാണ് ട്രെയിൻ യാത്രക്കിടെ വീണതാണെന്ന് സ്ഥിരീകരിച്ചത്.
അങ്കമാലി അപ്പോളോ ടയേഴ്സിലെ സെക്യുരിറ്റി ജീവനക്കാരനായ അജി കുമാർ ജോലി കഴിഞ്ഞ് അടൂരിലെ വീട്ടിലേക്കു വ്യാഴാഴ്ച രാത്രി വരുന്നതിനിടെയാണ് അപകടമെന്നാണു കരുതുന്നത്.
റെയിൽവേ ട്രാക്കിൽ യുവാവ് മരിച്ച നിലയിൽ
01:22 AM May 27, 2022 | Deepika.com