തൃശൂർ: നടിയെ ആക്രമിച്ച കേസിൽ അതിജീവിതയ്ക്കൊപ്പമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയെ പരിഹസിച്ച് എഴുത്തുകാരിയും സാമൂഹ്യ പ്രവർത്തകയുമായ സാറാ ജോസഫ്. നടിക്കു നീതി കിട്ടുമെന്നും അതിന്റെ നാന്ദിയായിട്ടാണു കേസന്വേഷണം അവസാനിപ്പിക്കുന്നതെന്നുമാണ് പരിഹാസം.
കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു കേരളത്തിലെ ജനങ്ങൾ സാക്ഷികളാണല്ലോയെന്നും സാറാ ജോസഫ് കുറിച്ചു.
ഫേസ്ബുക്ക് കുറിപ്പ്: അതിജീവിതയ്ക്കൊപ്പമാണെന്നു മുഖ്യമന്ത്രി പ്രസ്താവിച്ചതായി കാണുന്നു. കഴിഞ്ഞ അഞ്ചു കൊല്ലവും മുഖ്യമന്ത്രിയുടെ രാഷ്ട്രീയപാർട്ടിയും മന്ത്രിസഭയും എങ്ങനെയൊക്കെ അവളുടെയൊപ്പമായിരുന്നു എന്നതിനു ജനങ്ങൾ സാക്ഷികളാണല്ലോ.
ഇനി ഹൈക്കോടതിയിലും സുപ്രീംകോടതിയിലും മുഖ്യമന്ത്രി അതിജീവിതയ്ക്കൊപ്പമുണ്ടാവുമെന്ന കാര്യം തീർച്ച. അങ്ങനെ ഒടുവിൽ അവൾക്കു നീതി കിട്ടും. അതിന്റെ നാന്ദിയായിട്ടാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്. അല്ലാതെ വേറൊന്ന്വല്ല.
‘അതിന്റെ നാന്ദിയായിട്ടാണു കേസന്വേഷണം അവസാനിപ്പിക്കുന്നത്’
01:55 AM May 26, 2022 | Deepika.com