കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയെ അധിക്ഷേപിക്കുകയും അപമാനിക്കുകയും ചെയ്ത സിപിഎം സെക്രട്ടറി കോടിയേരി ബാലകൃഷ്ണനും എല്‍ഡിഎഫ് കണ്‍വീനര്‍ ഇ.പി. ജയരാജനും മന്ത്രി ആന്റണി രാജുവും പരസ്യമായി മാപ്പുപറയണമെന്ന് കെപിസിസി പ്രസിഡന്റ് കെ. സുധാകരന്.
കേസിൽ രാജിവച്ച സ്പെഷല്‍ പ്രോസിക്യൂട്ടറിന് പകരം പുതിയ ഒരാളെ നിയമിക്കാന്‍ മാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. ഇത് എന്തുകൊണ്ടെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം.
അതിജീവിതയ്ക്ക് ഒപ്പമായിരുന്നു സര്‍ക്കാരെങ്കില്‍ സ്പെഷല്‍ പ്രോസിക്യൂട്ടര്‍ രാജിവച്ചയുടൻ പുതിയ പ്രോസിക്യൂട്ടറെ നിയമിക്കുമായിരുന്നല്ലോയെന്നും സുധാകരന് പറഞ്ഞു.
അധിക്ഷേപിച്ചവർ മാപ്പുപറയണം: കെ. സുധാകരന്
01:55 AM May 26, 2022 | Deepika.com