കൊച്ചി: വര്‍ഗീയവാദികളുമായി യുഡിഎഫിന് ഒരു സന്ധിയുമില്ലെന്നും അവരുടെ വോട്ട് വേണ്ടെന്നു വ്യക്തമാക്കിയിട്ടുണ്ടെന്നും പ്രതിപക്ഷനേതാവ് വി.ഡി. സതീശന്.
ജനാധിപത്യ വിശ്വാസികളുടെയും മതേതരവാദികളുടെയും വോട്ടുകൊണ്ട് തൃക്കാക്കരയില്‍ യുഡിഎഫ് ജയിക്കും. അഞ്ചുവോട്ടിന് വേണ്ടി കണ്ടവന്റെ പിന്നാലെയൊന്നും യുഡിഎഫ് പോകില്ല. വിഷലിപ്തമാക്കാന്‍ ശ്രമിക്കുന്ന ഒരാളുടെയും തിണ്ണ യുഡിഎഫ് നിരങ്ങില്ല.
കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ധാരണയുണ്ടാക്കി അങ്ങോട്ടും ഇങ്ങോട്ടുമുള്ള കേസുകളൊക്കെ ഒത്തുതീര്‍പ്പാക്കിയത് ആരാണെന്ന് എല്ലാവര്ക്കും അറിയാം. ഉമ തോമസ് ബിജെപി ഓഫീസില്‍ പോയി പിന്തുണ തേടിയെന്നു പറയുന്ന മുഖ്യമന്ത്രിയെക്കുറിച്ച് സഹതപിക്കുന്നു.
അതിജീവിത ഹൈക്കോടതിയെ സമീപിച്ചതോടെ സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധമുഖം അനാവരണം ചെയ്യപ്പെട്ടിരിക്കുകയാണ്. മുഖ്യമന്ത്രിയുടെ ഓഫീസ് കൈവിട്ടു പോയോ എന്ന് അദ്ദേഹം പരിശോധിക്കുന്നത് നന്നായിരിക്കും. സര്‍ക്കാര്‍ സ്വയം കുന്തമുനയിലാണ് നില്‍ക്കുന്നത്.
ഇടനിലക്കാരെ വച്ച് കേസ് ഒതുക്കിത്തീര്‍ക്കാന്‍ ശ്രമിച്ചത് ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പൂഴ്ത്തിവച്ചിരിക്കുന്നത് ആരെ രക്ഷിക്കാനാണെന്നും സതീശന് ചോദിച്ചു.
വര്‍ഗീയവാദികളുടെ തിണ്ണ നിരങ്ങാന്‍ യുഡിഎഫ് ഇല്ലെന്ന് വി.ഡി. സതീശന്
01:55 AM May 26, 2022 | Deepika.com