കൊച്ചി: ഹിന്ദുക്കളെയും ക്രിസ്ത്യാനികളെയും കാലപുരിക്ക് അയക്കുമെന്നു പറഞ്ഞ് പരസ്യപ്രകടനം നടത്തിയവര്‍ക്കെതിരേ കേസെടുക്കാതെ പി.സി. ജോര്‍ജിനെ വേട്ടയാടുന്നത് ഇരട്ടനീതിയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്.
പാലാരിവട്ടം പോലീസ് സ്റ്റേഷനില്‍ പി.സി. ജോര്‍ജിനെ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കൊച്ചുകുട്ടിയെകൊണ്ട് മതവിദ്വേഷം പ്രചരിപ്പിച്ച പോപ്പുലര്‍ ഫ്രണ്ടുകാരെ സര്‍ക്കാര്‍ സംരക്ഷിക്കുകയാണ്.
ഹിന്ദുക്കള്‍ക്കും ക്രിസ്ത്യാനികള്‍ക്കും ഒരു നീതിയും തീവ്രവാദികള്‍ക്ക് മറ്റൊരു നീതിയുമെന്നതാണ് കേരളത്തിലെ അവസ്ഥ. പി.സി.യെ പിണറായി വേട്ടയാടുന്നത് തൃക്കാക്കരയിലെ 20 ശതമാനം വോട്ടിനു വേണ്ടിയാണ്. യുഡിഎഫും അതിന് കൂട്ടുനില്‍ക്കുകയാണെന്നും സുരേന്ദ്രന് കുറ്റപ്പെടുത്തി.
കേരളത്തില്‍ ഇരട്ടനീതിയെന്ന് കെ. സുരേന്ദ്രന്
01:55 AM May 26, 2022 | Deepika.com