തിരുവനന്തപുരം: രണ്ടു ദിവസത്തെ കേരള സന്ദർശനത്തിനായി രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി. വ്യോമസേനയുടെ പ്രത്യേക വിമാനത്തിൽ രാത്രി 8.40നു തിരുവനന്തപുരത്തെത്തിയ രാഷ്ട്രപതിയെ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഗവർണറുടെ ഭാര്യ രേഷ്മ ആരിഫ്, ഗതാഗത മന്ത്രി ആന്റണി രാജു തുടങ്ങിയവർ ചേർന്നു സ്വീകരിച്ചു.
രാജ്ഭവനിൽ തങ്ങുന്ന രാഷ്ട്രപതി ഇന്നു രാവിലെ 11.30നു നിയമസഭയിലെ ശങ്കരനാരായണൻ തന്പി ഹാളിൽ വനിതാ സാമാജികരുടെ ദേശീയ സമ്മേളനം ഉദ്ഘാടനം ചെയ്യും. തുടർന്നു രാജ്ഭവനിലേക്കു മടങ്ങുന്ന അദ്ദേഹം വൈകുന്നേരം 5.20നു തിരുവനന്തപുരം വിമാനത്താവളത്തിൽനിന്നു പൂനയിലേക്കു തിരിക്കും.
രാഷ്ട്രപതി രാം നാഥ് കോവിന്ദ് കേരളത്തിലെത്തി
01:55 AM May 26, 2022 | Deepika.com